യുപിയില്‍ യുവതിയെ ജീവനോടെ ചിതകൊളുത്തി

 മരിച്ചെന്ന് വിധിയെഴുതി ഭര്‍ത്താവ് ഭാര്യയെ ജീവനോടെ ചിതയില്‍ വെച്ച് കത്തിച്ചു
യുപിയില്‍ യുവതിയെ ജീവനോടെ ചിതകൊളുത്തി

നോയിഡ ഉത്തര്‍പ്രദേശില്‍ ഇരുപത്തിയൊന്നുകാരിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ ചിതകൊളുത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് മരിച്ചെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയ യുവതിയെ ജീവനോടെ തീ കൊളുത്തിയത്. 

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചതായി ഗ്രേറ്റര്‍ നോയിഡയിലെ ശാരദ ഹോസ്പിറ്റല്‍ ഡോക്റ്റര്‍മാര്‍ ഞായറാഴ്ച രാത്രിയാണ് യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചത്. യുവതി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതിന് ശേഷം എട്ട് മണിക്കൂര്‍ കഴിഞ്ഞായിരുന്നു അന്ത്യ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതും ചിതയ്ക്ക് തീ കൊളുത്തുന്നതും. 

എന്നാല്‍ യുവതിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ചിതയില്‍ നിന്നും യുവതിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും 70 ശതമാനത്തിലധികം യുവതിക്ക് പൊള്ളലേറ്റിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്നല്ല, ജീവനോടെ തീകൊളുത്തിയപ്പോഴുള്ള ഷോക്കാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

മരിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ പീഡനത്തിനും കൊലപാതകത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com