കര്‍ഷക കടം എഴുതി തള്ളാന്‍ മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി 

56 ഇഞ്ച് നഞ്ചളവിന്റെ പൊങ്ങച്ചം പറയുന്ന പ്രധാന മന്ത്രി അധികാരമേറ്റതിന് ശേഷമുള്ള കര്‍ഷകരുടെ കടം എഴുതി തള്ളാത്തത് എന്താണ്
കര്‍ഷക കടം എഴുതി തള്ളാന്‍ മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി 

ഉത്തര്‍പ്രദേശ്: നരേന്ദ്ര മോഡിയെ കര്‍ഷക കടം എഴുതി തള്ളാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി വിദ്വേഷം പടര്‍ത്തുകയാണ്. 56 ഇഞ്ച് നഞ്ചളവിന്റെ പൊങ്ങച്ചം പറയുന്ന പ്രധാന മന്ത്രി അധികാരമേറ്റതിന് ശേഷമുള്ള കര്‍ഷകരുടെ കടം എഴുതി തള്ളാത്തത് എന്താണ്. മോഡിക്ക് ശരിക്കും 56 ഇഞ്ച് നെഞ്ചളവ് ഉണ്ടെങ്കില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളണം രാഹുല്‍ വെല്ലുവിളിച്ചു. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

നരേന്ദ്ര മോഡി കേവലം വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ്. യുവാക്കള്‍ക്ക് ജോലി നല്‍കും എന്ന മോഡിയുട വാഗ്ദാനം പാലിക്കപ്പെട്ടില്ല. യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കിയില്ലെങ്കില്‍ 2019ല്‍ അവര്‍ മോഡിയെ ഗുജറാത്തിലേക്ക് തന്നെ തിരിച്ചയയ്ക്കും. രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com