അമെരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കാന്‍സാസ് ബാറില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി വെടിയേറ്റ് കൊല്ലപ്പെട്ടു 
അമെരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമെരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വീണ്ടും വെടിയേറ്റ് കൊല്ലപ്പെട്ടു. ഹര്‍നിഷ് പട്ടേലെന്ന ബിസിനസുകാരനാണ് സൗത്ത് കരോലിനിലെ വസതിക്ക് സമീപം വെച്ച് വെടിയേറ്റു മരിച്ചത്. 

വ്യാഴാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹര്‍നിഷ് പട്ടേലിന് വെടിയേല്‍ക്കുന്നത്. കാന്‍സാസ് ബാറില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് വെടിയേറ്റ് മരിച്ചതിനു പിന്നാലെയാണ് വീണ്ടും ഇന്ത്യക്കാരന്‍ ആക്രമിക്കപ്പെടുന്നത്. 

ശ്രീനിവാസിന്റെ കൊലപാതകത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു. എന്നാല്‍ പട്ടേലിന്റെ നേരെയുണ്ടായത് വംശീയാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com