ദളിത് എഴുത്തുകാരന്‍ കുത്തേറ്റ് മരിച്ച നിലയില്‍

ദളിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെ വീടിനുള്ളില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍
ദളിത് എഴുത്തുകാരന്‍ കുത്തേറ്റ് മരിച്ച നിലയില്‍

മുംബൈ അംബേദ്കര്‍ ചിന്തകളോട് അനുഭാവം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്‍ വീടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍. ദളിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെയെയാണ് ഗോല്‍ഹപ്പൂരിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കിര്‍വാലെയുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോല്‍ഹപ്പൂര്‍ ശിവാജി സര്‍വകലാശാലയിലെ മാറാത്തി വിഭാഗം മേധാവിയായി വിരമിച്ച വ്യക്തിയായിരുന്നു കിര്‍വാലെ. ദളിത് നിഘണ്ടു ഉള്‍പ്പെടെ മറാത്തി സാഹിത്യ ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com