മുംബൈ മേയര്‍ സ്ഥാനം ശിവസേനയ്ക്ക്

ബിജെപി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് മേയര്‍ സ്ഥാനം ശിവസേനയ്ക്ക് ഉറപ്പായിരിക്കുന്നത്‌
മുംബൈ മേയര്‍ സ്ഥാനം ശിവസേനയ്ക്ക്

മുംബൈ: മുംബൈ മേയര്‍ സ്ഥാനത്തേക്ക് ബിജെപി മത്സരിക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര് ഫട്‌നാവിസ്. ഇതോടെ മേയര്‍ സ്ഥാനം ശിവസേനയ്ക്ക് ലഭിക്കുമെന്ന്് ഉറപ്പായി. ശിവസേനയ്ക്ക് മേയര്‍ സ്ഥാനം ലഭിക്കുന്നതിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് ശിവസേനയ്ക്കാണ്. എന്നാല്‍ ബിജെപി പ്രതിപക്ഷത്തിരിക്കില്ലെന്നും ഫടനാവിസ് പറഞ്ഞു.

മുംബൈ കോര്‍പ്പറേഷന്റെ അധികാരം ലഭിക്കുന്നതിനായി ബിജെപിയും ശിവസേനയും തമ്മിലായിരുന്നു പ്രധാന മത്സരം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപി ശിവസേനയെ സഹായിക്കുന്ന നിലപാടിലേക്ക് എത്തിയത്്. 122 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിനായി വേണ്ടിയിരുന്നത്. മഹാരാഷ്ട്രിയിലെ ജനങ്ങള്‍ ബിജെപിയെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാത്തതെന്നാണ് ഫട്‌നാവിസിന്റെ നിലപാട്.

മാര്‍ച്ച് 8നാണ് മേയര്‍ തെരഞ്ഞെടുപ്പ്. നേരത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ശിവസേനയും ബിജെപിയും ഇക്കാര്യത്തില്‍ ഒരുമിച്ച് പോകുമെന്നായിരുന്നു ഗഡ്കരിയുടെ നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com