ലഖ്‌നോ: പണം വാങ്ങു..വോട്ട് സൈക്കിളിനാവണമെന്ന് അഖിലേഷ്

നിങ്ങള്‍ക്ക് ബിജെപിക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ഞാനറിഞ്ഞു -നിങ്ങളോട് എനിക്ക് പറയാനുളളത് ഇതാണ് - പണം വാങ്ങിക്കൊള്ളു വോട്ട് സൈക്കിളിന് ചെയ്യണമെന്നാണ്
PTI3_4_2017_000200B
PTI3_4_2017_000200B

ലഖ്‌നോ: കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പിന്നാലെ വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആഹ്വാനം ചെയ്ത് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. നിങ്ങള്‍ക്ക് ബിജെപിക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ഞാനറിഞ്ഞു. നിങ്ങളോട് എനിക്ക് പറയാനുളളത് ഇതാണ്. പണം വാങ്ങിക്കൊള്ളു. വോട്ട് സൈക്കിളിന് ചെയ്യണമെന്നാണ്.
പ്രധാനമന്ത്രി യുപിയില്‍ വന്നിട്ട് മഹാകള്ളം പറയുകയാണ്. രാജ്യത്തിനുവേണ്ടി ചെയ്തകാര്യങ്ങള്‍ പറയാന്‍ തയ്യാറാകൂ. ഇവിടെ നടപ്പാക്കിയ പത്തുകാര്യങ്ങള്‍ ഞാന്‍ പറയാം. എന്നാല്‍ താങ്കള്‍ രാജ്യത്തിനായി നടപ്പാക്കിയ പത്തുകാര്യങ്ങള്‍ പറയാന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കാം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുപി സര്‍ക്കാരിന്റെ ഭരണറിപ്പോര്‍ട്ട് ഞാന്‍ താങ്കളുടെ മുന്നില്‍ വെക്കാം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റിപ്പോര്‍ട്ട് താങ്കള്‍ വെക്കണമെന്നും അഖിലേഷ് പറഞ്ഞിരുന്നു.
ബിഎസ്പി നേതാവ് മായാവതിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളാണ അഖിലേഷ് ഉന്നയിച്ചത്. ജീവിച്ചിരിക്കെ സ്മാരകം പണിതയാളാണ് മായാവതി. അവര്‍ എന്റെ അമ്മയുടെ സഹോദരിയാണ്. അവര്‍  ബിജെപി പാളയത്തിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടു മായാവതിയെ വളരെ ശ്രദ്ധിക്കണമെന്നും അഖിലേഷ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണത്തിന് തുടര്‍ച്ചയുണ്ടായാലേ നാട് വികസനത്തിലേക്ക് കുതിക്കുകയുള്ളു. അധികാരത്തിലെത്തിയാല്‍ ദരിദ്രരായ സ്ത്രീകള്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ നല്‍കുമെന്നും അഖിലേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com