ഇന്ത്യയില്‍ അതിവേഗ ട്രെയിനുകള്‍ ഉടന്‍

ഇന്ത്യയില്‍ അതിവേഗ ട്രെയിന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു.
ഇന്ത്യയില്‍ അതിവേഗ ട്രെയിനുകള്‍ ഉടന്‍

ചെന്നൈ: ഇന്ത്യയില്‍ അതിവേഗ ട്രെയിന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇതിന് വേണ്ടി ആറ് ആഗോള കമ്പനികളുമായി നിലവില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നടക്കുന്ന ഇന്ത്യന്‍ വ്യവസായ കോണ്‍ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 350 മുതല്‍ 600 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ കഴിയുന്നവയാണീ ട്രെയിനുകല്‍. പദ്ധതി വളരെ പെട്ടെന്ന് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. 

റെയില്‍വേ വികസനത്തിന് 85000 കോടി അധിക തുകയോടൊപ്പം 8.50 കോടി രൂപയുടെ നിക്ഷേപം കൂടി റയില്‍വേ മന്ത്രി ലക്ഷ്യമിടുന്നുണ്ട്. ഈ നിക്ഷേപങ്ങളെല്ലാം പത്ത് വര്‍ഷത്തിനുള്ളില്‍ വര്‍ധിപ്പിക്കാനുള്ള വ്യക്തമായ ധാരണയോടെയുള്ള ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. അതിവേഗ കോച്ചുകള്‍ നടപ്പിലാകുന്നതോടെ രാജ്യത്ത് കയറ്റുമതിക്കും വികസനത്തിനുമുള്ള സാധ്യത കൂടുതലാണ്. ജപ്പാനിലും ചൈനയിലുമുള്ളതിനേക്കാള്‍ വേഗതയുള്ള ട്രെയിനുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com