പൂവാല ശല്യം; രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം യുവാക്കളെ വെറുതെ വിട്ടു

പൂവാലശല്യത്തിന്റെ പേരില്‍ സഹോദരിമാര്‍ ബസിനുള്ളില്‍ നേരിട്ട യുവാക്കള്‍ കുറ്റക്കാരല്ലെന്ന് രണ്ടു വര്‍ഷത്തിനു ശേഷം കോടതി 
പൂവാല ശല്യം; രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം യുവാക്കളെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: പൂവാലശല്യത്തിന്റെ പേരില്‍ രണ്ട് സഹോദരിമാര്‍ മൂന്ന് യുവാക്കളെ ബസിനുള്ളില്‍ വെച്ച് നേരിട്ട കേസില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാക്കളെ കോടതി കുറ്റവിമുക്തരാക്കി. പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിന് തെളിവില്ലെന്ന ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവരെ വെറുതെ വിട്ടിരിക്കുന്നത്. 

2014 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ റോഹ്ത്തക്കലില്‍ ബസില്‍ സഞ്ചരിക്കവെ തങ്ങളെ ശല്യം ചെയ്‌തെന്നാരോപിച്ച് മൂന്ന് യുവാക്കളെ സഹോദരിമാരായ പൂജയും, ആര്‍തിയും നേരിടുകയായിരുന്നു. ബെല്‍റ്റ് കൊണ്ട് ഇവര്‍ യുവാക്കളെ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. 

ഒരു ഘട്ടത്തില്‍ രണ്ട് സഹോദരിമാര്‍ക്കും ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്‍മാറി. യുവാക്കള്‍ നിരപരാധികളാണെന്ന സാക്ഷി മൊഴി വന്നതോടെയാണ് ഹരിയാന സര്‍ക്കാര്‍ പിന്മാറിയത്. 

കേസില്‍ സാക്ഷി മൊഴി പെണ്‍കുട്ടികള്‍ക്ക് എതിരായതിന് പുറമെ  യുവാക്കളുടെ നുണപരിശോധനാ ഫലവും അവര്‍ക്ക് എതിരായിരുന്നു. ഇതേ തുടര്‍ന്നാണ് തെളിവില്ലെന്ന് പറഞ്ഞ് കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com