ജയയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു

ജയലളിതയുടെ ചികിത്സാ രേഖകള്‍ എയിംസ് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ പുറത്ത് വിട്ടത്
ജയയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്ത് വിട്ടു. ജയലളിതയുടെ ചികിത്സാ രേഖകള്‍ എയിംസ് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ പുറത്ത് വിട്ടത്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്നും ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ജയലളിത മരിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഹൃദയം പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ ഇസിഎംഒ സംവിധാനം ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്
ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന സാഹചര്യം ഉറപ്പായതോടെയാണ് മുഖ്യമന്ത്രി ചുമതലയുള്ള ഒ പനീര്‍ശെല്‍വത്തെയും തോഴി ശശികലയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചത്. ഡിസംബര്‍ അഞ്ചിന് രാത്രി 11.30നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com