യുപി, മണിപ്പൂര്‍ തെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണം സമാപിച്ചു

യുപി അവസാനഘട്ടം നാല്‍പത് മണ്ഡലങ്ങളിലേക്കും മണിപ്പൂരില്‍ 22 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് - മണിപ്പൂരില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്നത് ഇബോബി സിങ്ങും ഇറോം ശര്‍മിളയും തമ്മില്‍
യുപി, മണിപ്പൂര്‍ തെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണം സമാപിച്ചു

ലഖ്‌നോ: യുപി, മണിപ്പൂര്‍ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. അവസാനഘട്ടം അക്ഷരാര്‍ത്ഥത്തില്‍ കൊട്ടിക്കലാശം യുദ്ധക്കളമായി മാറി. മാസങ്ങളോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇതോടെ സമാപനമായത്. യുപി ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീര്‍പ്പറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മോദിയുടെ നോട്ട് നിരോധനത്തിന് തിരിച്ചടിയാകുമോ ജനനവിധി അതല്ല അഖിലേഷ് ഭരണത്തിന് തുടര്‍ച്ചയാകുമോ എന്നും മായാവതി 2007ലേതുപോലെ അധികാരത്തില്‍ എത്തുമോ എന്നുതും കാത്തിരുന്ന് കാണണം. അത്രമേല്‍ പ്രചാരണരംഗത്ത് മുന്നേറാനായിട്ടുണ്ട് ഓരേ പാര്‍ട്ടിക്കും.
അവസാനഘട്ട വോട്ടെടുപ്പില്‍ ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 535 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.ബിഎസ്പി നാല്‍പത് മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ ബിജെപി 32 ഇടങ്ങളിലാണ് മത്സരിക്കുന്നത്.എസ്പി 31 ഇടങ്ങളിലും കോണ്‍ഗ്രസ്് 9 സ്ഥലങ്ങളിലും ആര്‍എല്‍ഡി 21 സ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട്. 40 മണ്ഡലങ്ങളിലായി 139 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.
മണിപ്പൂരില്‍ 22 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് തൗബാല്‍ മണ്ഡലത്തിലാണ്. മണിപ്പൂരിന്റെ മുഖ്യമന്ത്രി ഇബോബി സിങ്ങും മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളയുമായാണ് ഏറ്റുമുട്ടുന്നത്. അവസാനഘട്ട വോട്ടെടുപ്പില്‍ 98 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്ത്രീ പങ്കാളിത്തം നാലാണ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ചെറിയ ചെറിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കനത്ത സുരക്ഷയാണ് രണ്ടാംഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. മിക്ക മണ്ഡലങ്ങളും മലമുകളിലായതിനാല്‍ ഹെലികോപ്റ്റര്‍ ഒരുക്കിയതായും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
പരസ്യപ്രചാരണം അവസാനിച്ചിരിക്കെ യുപിയില്‍ അഖിലേഷ് സര്‍ക്കാര്‍ അധികാരത്തിലെത്തുമോ, ബിജെപി 20114 മോദി തരംഗം ആവര്‍ത്തിക്കുമോ എന്നതും മണിപ്പൂരിലെ 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമാകുമോ എ്ന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com