തെലങ്കാനയില്‍ പരീക്ഷയില്‍ കോപ്പിയടിക്കുന്നത് ക്രിമിനല്‍ കുറ്റം

പരീക്ഷയില്‍ കോപ്പിയടിക്കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്ക് ക്രിമിനല്‍ കുറ്റം ചുമത്താനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍
തെലങ്കാനയില്‍ പരീക്ഷയില്‍ കോപ്പിയടിക്കുന്നത് ക്രിമിനല്‍ കുറ്റം

ഹൈദരാബാദ്: പരീക്ഷയ്ക്കിടെ കോപ്പിയടി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്ക് പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. മാര്‍ച്ച് 14ന് എസ്എസ് സി പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം. 

ക്രമക്കേടുകളുണ്ടായാല്‍ പരീക്ഷാ നിരീക്ഷകര്‍, കോളെജ് അധികൃതര്‍, വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പുറത്തുനിന്നെത്തുവര്‍ എന്നിവര്‍ക്കെതിരെയെല്ലാം ക്രിമിനല്‍ കുറ്റം ചുമത്തുമെന്നാണ് തെലങ്കാന വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. 

1997ലെ പബ്ലിക് എക്‌സാം ആക്റ്റ് ഉപയോഗപ്പെടുത്തി സുതാര്യമായ പരീക്ഷ നടത്താനാണ് തെലങ്കാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പരീക്ഷയ്ക്കായി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ പോലും പരീക്ഷ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. എന്തെങ്കിലും സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ  ബന്ധപ്പെടേണ്ടി വന്നാല്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നുവേണം വിളിക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com