മദ്യവില്‍പ്പനയ്ക്ക് വേണ്ടി മാത്രം ചണ്ഡീഗഡിലെ റോഡുകളുടെ പേര് തന്നെ മാറ്റി

ദേശീയ-സംസ്ഥാന പാതകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ചണ്ഡീഗഢ് സര്‍ക്കാര്‍.
മദ്യവില്‍പ്പനയ്ക്ക് വേണ്ടി മാത്രം ചണ്ഡീഗഡിലെ റോഡുകളുടെ പേര് തന്നെ മാറ്റി

ചണ്ഡീഗഢ്: ദേശീയ-സംസ്ഥാന പാതകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ചണ്ഡീഗഢ് സര്‍ക്കാര്‍. ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നാണല്ലോ വിധി. ഇതേ തുടര്‍ന്ന് കേന്ദ്ര ഭരണപ്രദേശിലെ പാതകളൊക്കെ പ്രധാന ജില്ലാ പാതകള്‍ എന്ന പേരിലാക്കി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അവിടുത്തെ സര്‍ക്കാര്‍.

ദേശീയ- സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന് തടയിടാനായി 20 വര്‍ഷത്തോളം സംസ്ഥാന പാതകളായി തുടര്‍ന്നിരുന്ന റോഡുകളാണ് ജില്ലാ റോഡുകളായി മാറ്റിയിരിക്കുന്നത്. മദ്യശാലകള്‍ അടയ്ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടാണിത്.

ചണ്ഡീഗഢ് ചീഫ് എഞ്ചിനീയര്‍ മുകേഷ് ആനന്ദ്, ചീഫ് ആര്‍ക്കിടെക് കപില്‍ സേത്യ, എംസി ചീഫ് എഞ്ചിനീയര്‍ എന്‍.പി.ശര്‍മ്മ, എക്‌സൈസ് കമ്മീഷണര്‍ രാകേഷ് പോപ്ലി എന്നിവരടങ്ങുന്ന സംഘമാണ് സംസ്ഥാന റോഡുകളെല്ലാം ജില്ലാ റോഡുകളാക്കുന്നതിന് അനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com