അഞ്ച് വര്‍ഷം, 27 പരാജയങ്ങള്‍; രാഹുല്‍ ഗാന്ധിക്ക് ലോക റെക്കോര്‍ഡ് നല്‍കണമെന്ന് ആവശ്യം

ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ടതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ചേര്‍ക്കണമെന്ന്‌ ആവശ്യം
അഞ്ച് വര്‍ഷം, 27 പരാജയങ്ങള്‍; രാഹുല്‍ ഗാന്ധിക്ക് ലോക റെക്കോര്‍ഡ് നല്‍കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ അപമാനത്തിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മറ്റൊരു നാണക്കേട് കൂടി. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ടതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുമുള്ള ഒരു യുവാവ്. 

അഞ്ച് വര്‍ഷത്തിനിടെ 27 തെരഞ്ഞെടുപ്പ് പരാജയങ്ങളാണ് രാഹുല്‍ നേരിട്ടതെന്നാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ വിശാല്‍ ദിവാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേരിടുന്ന പരാജയങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റേയും, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിന്റേയും ഫലമാണെന്നാണ് വിശാല്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന വിശാലിന്റെ അപേക്ഷയോട് ഗിന്നസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com