കുല്‍ഗാമില്‍ പണം കൊണ്ടുപോയ വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ ഉള്‍പ്പടെ 7 മരണം

ജമ്മുകശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമണമുണ്ടായത് പണവുമായി പോകുകയായിരുന്ന വാഹനത്തിന് നേരെയായിരുന്നു 
കുല്‍ഗാമില്‍ പണം കൊണ്ടുപോയ വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ ഉള്‍പ്പടെ 7 മരണം

ജമ്മുകശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമണമുണ്ടായത് പണവുമായി പോകുകയായിരുന്ന വാഹനത്തിന് നേരെയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം രണ്ടുമണിക്കൂറിലേറെ നേരം നീണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി
 

പണം അപഹരിക്കലായികുന്നു ഭീകരരുടെ ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ പണം കവരാന്‍ ഭീകരര്‍ക്കായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 
രാവിലെ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച ശേഷം അവരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com