മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര  ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2017 05:07 PM  |  

Last Updated: 25th May 2017 07:10 PM  |   A+A-   |  

fadnavis-2

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര  ഫഡ്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. ഫഡ്‌നാവിസ് അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറ്റിന്റെ ഗതി പ്രതികൂലമായതു കാരണമുള്ള സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

 

ലാത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഞാനും എനിക്കൊപ്പമുള്ളവരും പൂര്‍ണമായും സുരക്ഷിതരാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും സംഭവശേഷം ഫ്ട്‌നാവിസ് ട്വിറ്ററില്‍  കുറിച്ചു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ശിവര്‍ സംവാദ് പരിപാടിക്കായി ഹല്‍ഗാര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷവും മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തു.