രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; കേജ്രിവാളിന് ക്ഷണമില്ല 

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 26th May 2017 08:08 AM  |  

Last Updated: 26th May 2017 03:32 PM  |   A+A-   |  

ന്യുഡല്‍ഹി:രാഷ്ട്രപതി സ്ഥാനത്തേക്ക പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. പാര്‍ലമെന്റ് അനക്‌സിലാണ് യോഗം ചേരുന്നത്. മമത ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പങ്കെടുക്കുന്ന യോഗത്തില്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് ക്ഷണമില്ല.

ശരത് പവാറിന്റെ പേര് പരിഗണിക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നു വന്നിരുന്നു. പ്രണാബ് നുഖര്‍ജിയെ തന്നെ വീണ്ടും പരിഗണിക്കണം എന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം. 

രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പ്രതിപകക്ഷ പാര്‍ട്ടികളുടെ തീരുമാനം ബിജെപിക്കെതിരെ പുതിയ രാഷ്ട്രീയ സമവായങ്ങള്‍ തുറന്നുവരുന്നു എന്നതിന്റെ ആദ്യപടിയാണ് എന്നാണ് പലരും കരുതുന്നത്. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഇതേമാതൃകയില്‍ ഒരു വിശാല മുന്നണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.