മിസ്റ്റര്‍ അര്‍ണാബ് നിങ്ങള്‍ പ്രൈമറി ക്ലാസിലെ ചരിത്രമെങ്കിലും പഠിക്കണം; അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷിന്റെ തുറന്ന കത്ത് 

സൈന്യത്തിന്റെ പേരില്‍ റേറ്റിങ് ഉയര്‍ത്താനായി കപട നാട്യങ്ങളും നാടകീയ ചേഷ്ടകളും കാണിക്കലല്ലാതെ താങ്കള്‍ എന്താണ് കലര്‍പ്പില്ലാതെ നമ്മുടെ സൈന്യത്തിന് വേണ്ടി ചെയ്തിട്ടുള്ളത്?  
മിസ്റ്റര്‍ അര്‍ണാബ് നിങ്ങള്‍ പ്രൈമറി ക്ലാസിലെ ചരിത്രമെങ്കിലും പഠിക്കണം; അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷിന്റെ തുറന്ന കത്ത് 

റിപബ്ലിക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സിപിഎം എംപി എംബി രാജേഷിന്റ തുറന്ന കത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്‍ സൈന്യത്തിനെതിരായി പ്രസംഗിച്ചു എന്ന വിഷയത്തില്‍ എംബി രാജേഷിനെ വിളിച്ചു വരുത്തി സംസാരിക്കാന്‍ അനുവദിക്കാതെ അര്‍ണാബ് സംസാരിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടും അര്‍ണാബിന്റെ അവതരണ രീതിയെ പാടെ പുച്ഛിച്ചുകൊണ്ടുമാണ് എംബി രാജേഷ് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. 

ഞാന്‍ കണ്ടതില്‍ ഏറ്റവും ധാര്‍മ്മികത കുറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് താങ്കള്‍ എന്ന് രാജേഷ് അര്‍ണാബിനെ കുറ്റപ്പെടുത്തുന്നു. മെയ് 26ന് നടന്ന ചര്‍ച്ചയില്‍ അര്‍ണാബ് ഒരു സത്യം മാത്രമേ പറഞ്ഞുള്ളു. അത് രാജേഷിനേക്കാളും ഉയര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അര്‍ണാബ് പറഞതാണ് എന്ന് സൂചിപ്പിച്ചാണ് കത്ത് ആരംഭിക്കുന്നത്. ഈ ഒരൊറ്റ സെന്റന്‍സ് മതിയാകും നിങ്ങളുടെ ഈഗോയും അഹങ്കാരവും അല്‍പത്തരവും തുറന്നുകാട്ടാന്‍. ഞാനൊരിക്കലും വലിയ നേതാവാണെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ മറ്റ് അവതാരകരില്‍ നിന്ന് എനിക്ക് സത്യസന്ധവും മാന്യവും അറിവ് നിറഞ്ഞതും സംസ്‌ക്കാരം നിറഞ്ഞതമായുള്ള പെരുമാറ്റം ലഭിച്ചിട്ടുണ്ട്,എംബി രാജേഷ് പറയുന്നു. 

എനിക്ക് താങ്കളെ കുറിച്ച് തോന്നുന്നത് താങ്കള്‍ക്ക് വിഷയത്തെ കുറിച്ചുള്ള  വിശ്വാസ്യത, എന്തിനേറെ മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മ വിശ്വാസം പോലുമില്ലെന്നാണ്. അത് കൊണ്ടാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നത്,രാജേഷ് അര്‍ണാബിനെ പരിഹസിക്കുന്നു. 

മോഡി ഗവണ്‍മെന്റിന്റെ മൂന്ന് വര്‍ഷത്തെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നെ റിപ്പബഌക്ക് ചാനലില്‍ നിന്ന് വിളിക്കുന്നത്. 10 മണിമുതല്‍ 10:15 വരെയാണ് ചര്‍ച്ച എന്ന് പറഞ്ഞാണ് ക്ഷണിച്ചത്. 9.50 ന് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലെത്തിപ്പോഴാണ് ചര്‍ച്ച മാറ്റിയെന്നും കോടിയേരി നടത്തി എന്ന് പറയുന്ന പ്രസംഗത്തെ കുറിച്ചാണ് ചര്‍ച്ച എന്നും് പറഞ്ഞത്. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് പോകാമായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്ന് പ്രചരിപ്പിക്കും എന്നത് ഓര്‍ത്താണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തിനെതിരെയല്ല പറഞ്ഞത്. അഫ്‌സ്പ നിയമത്തിന്റെ മറവില്‍ നടക്കുന്ന അക്രമണങ്ങളെ കുറിച്ചാണ്. കേരളത്തിലെ ഒരു ചാനലില്‍ പോലും സൈന്യത്തിനെതിരെയെന്ന പേരില്‍ വാര്‍ത്ത വന്നിട്ടില്ല. നിങ്ങളുടെ ഏഷ്യാനെറ്റില്‍ പോലും. ഇക്കാര്യത്തെ മറച്ച് വന്ന് നിങ്ങള്‍ ഒരു സംഘഭക്തനെ പോലെ പെരുമാറുകയായിരുന്നു രാജേഷ് അര്‍ണാബിനെ ഓര്‍മ്മപ്പെടുത്തി. 

നിങ്ങള്‍ എന്റെ ചിത്രത്തിനൊപ്പം സ്‌ക്രീനില്‍ കാട്ടിയതു്‌പോലെ(എഗൈനിസ്റ്റ് ഇന്ത്യന്‍ ആര്‍മി) ഞങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ആര്‍മിയെ കുറ്റപ്പെടുത്തിയട്ടില്ല. ഇത് നിങ്ങളുടെ മുതലാളി രാജീവ് ചന്ദ്രശേഖറിനോടും അതിനും മുകളിലുള്ള യത്ഥാര്‍ത്ഥ മുതലാളി സംഘപരിവാറിനോടുമുള്ള ഒരു വിശ്വസ്ഥ ഭൃത്യന്റെ വിധേയത്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. 

ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്  പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെക്കാള്‍ താഴെയുള്ള നിങ്ങളുടെ ചരിത്ര ബോധത്തെയാണ്. നിങ്ങളുടെ ചരിത്രത്തിലുള്ള അറിവില്ലായ്മ കണ്ട് തീര്‍ച്ചയായും നിങ്ങളെ സ്‌കൂളില്‍ ചരിത്രം പഠിപ്പിച്ച ടീച്ചര്‍ നാണിക്കുന്നുണ്ടാകും. 

നിങ്ങള്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ച് അറിയണമെങ്കില്‍  ഞാന്‍ തുടക്കക്കാര്‍ക്കായുള്ള ചില ചെറിയ പുസ്‌കങ്ങള്‍ സജസ്റ്റ് ചെയ്യാം. അല്ലാതെ നിങ്ങള്‍ക്ക് ചരിത്രത്തെക്കുറിച്ചുള്ള വലിയ കാര്യങ്ങളൊന്നും മനസ്സിലാകുമെന്ന് തോന്നുന്നില്ല. രാജേഷ് അര്‍ണാബിനെ കണക്കിന് പരിഹസിക്കുന്നു. 

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായ കഥ ആദ്യമായി ആയിരിക്കും അര്‍ണാബ് കേള്‍ക്കുന്നത് എന്നും രാജേഷ് പരിഹസിക്കുന്നു. നിങ്ങള്‍ ചരിത്ര ്‌ബോധം വളര്‍ത്തുന്നതിനായി ഒരു ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നതും നല്ലതായിരിക്കും രാജേഷ് പരിഹസിക്കുന്നു. ഈ പ്രായത്തില്‍ നിങ്ങള്‍ക്കിനി നല്ല പെരുമാറ്റത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള അടിസ്ഥാന പാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല എന്നും രാജേഷ് പറയുന്നു. 

എനിക്ക് സൈന്യം ഒരു ന്യൂസ്‌റൂം അനുഭവം മാത്രമല്ല. ഞാന്‍ മിലിട്ടറി ഹോസ്പിറ്റലിലാണ് ജനിച്ചത്. എന്റെ കുട്ടിക്കാലം ആര്‍മി അന്തരീക്ഷത്തിലായിരുന്നു. അര്‍ണബ്, കുറേക്കാലം ഇന്ത്യന്‍ ആര്‍മിയെ സേവിച്ച പിതാവിന്റെ അഭിമാനിയായ മകനാണ് ഞാന്‍. 1971ലെ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒരു ആര്‍മി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുഭവം എനിക്കുമുണ്ട്. എത്ര വൃത്തികെട്ട രീതിയിലാണ് താങ്കള്‍ സ്‌ക്രീനില്‍ സ്വയം അവതരിപ്പിക്കുന്നത് എന്ന് ഒരിക്കലെങ്കിലും കണ്ടുനോക്കണം. സൈന്യത്തിന്റെ പേരില്‍ റേറ്റിങ് ഉയര്‍ത്താനായി കപട നാട്യങ്ങളും നാടകീയ ചേഷ്ടകളും കാണിക്കലല്ലാതെ താങ്കള്‍ എന്താണ് കലര്‍പ്പില്ലാതെ നമ്മുടെ സൈന്യത്തിന് വേണ്ടി ചെയ്തിട്ടുള്ളത്  എന്ന ചോദ്യം അര്‍ണാബിനോട് ചോദിച്ചുകൊണ്ടാണ് എംബി രാജേഷ് കത്ത് അവസാനിപ്പിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com