ഹിന്ദുക്കള്‍ക്ക് നാലുകുട്ടികള്‍ വേണം; രണ്ടുകുട്ടി നയം ഹിന്ദുക്കള്‍ക്ക് മാത്രം അടിച്ചേല്‍പ്പിക്കുന്നത് എന്തിനെന്നും സ്വാമി ഗിരിജി മഹാരാജ്

രണ്ടു കുട്ടികള്‍ എന്ന നയം ഹിന്ദുക്കള്‍ക്ക് മാത്രമായി അടിച്ചേല്‍പ്പിക്കുന്നത് എന്തിന് എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു സ്വാമിയുടെ പരാമര്‍ശം
ഹിന്ദുക്കള്‍ക്ക് നാലുകുട്ടികള്‍ വേണം; രണ്ടുകുട്ടി നയം ഹിന്ദുക്കള്‍ക്ക് മാത്രം അടിച്ചേല്‍പ്പിക്കുന്നത് എന്തിനെന്നും സ്വാമി ഗിരിജി മഹാരാജ്

ന്യൂഡല്‍ഹി:ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് വരെ കുറഞ്ഞത് നാലുകുട്ടികള്‍ക്ക് എങ്കിലും ജന്മം നല്‍കാന്‍ ഹിന്ദുക്കള്‍ തയ്യാറാകണമെന്ന ആഹ്വാനനവുമായി ഹിന്ദുപുരോഹിതന്‍. ഹരിദ്വാറിലെ ഭാരത് മാതാ മന്ദിറിലെ പുരോഹിതന്‍ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ് ആണ് ആഹ്വാനം ചെയ്തത്.ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഇത് അനിവാര്യമാണ്. രണ്ടു കുട്ടികള്‍ എന്ന നയം ഹിന്ദുക്കള്‍ക്ക് മാത്രമായി അടിച്ചേല്‍പ്പിക്കുന്നത് എന്തിന് എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു സ്വാമിയുടെ പരാമര്‍ശം. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധര്‍മ്മ സന്‍സദില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹിന്ദുജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളെല്ലാം ഇന്ത്യക്ക് കൈമോശം വന്നിട്ടുണ്ട്. ഇത് ജനസംഖ്യപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതായും സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ് പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ ചിലര്‍ മുതലെടുപ്പ് നടത്തുന്നുണ്ട്. യഥാര്‍ത്ഥ ഗോരക്ഷകര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. ചില സ്ഥാപിത താല്പര്യക്കാരുടെ ഇടപെടല്‍ മൂലം ഇവര്‍ അധിക്ഷേപത്തിന് ഇരകളാകുകയാണെന്നും മഹാരാജ്  കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com