പ്രചാരണം ചൂടുപിടിപ്പിക്കാന്‍ രാഹുലും മോദിയും ഇന്ന് ഗുജറാത്തില്‍; ശക്തമായ വാദപ്രതിവാദങ്ങള്‍ കാത്ത് രാജ്യം

രാജ്യത്തെ വിറ്റ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന മോദിയുടെ വിമര്‍ശനത്തിന് ഗുജറാത്തിന്റെ മണ്ണില്‍ നിന്നും രാഹുല്‍ എന്ത് മറുപടിയാവും നല്‍കുക എന്നതാണ് ശ്രദ്ധേയം
പ്രചാരണം ചൂടുപിടിപ്പിക്കാന്‍ രാഹുലും മോദിയും ഇന്ന് ഗുജറാത്തില്‍; ശക്തമായ വാദപ്രതിവാദങ്ങള്‍ കാത്ത് രാജ്യം

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഗോദ വീണ്ടും ചൂടു പിടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും,കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തില്‍. സൗരാഷ്ട്രയിലും, ദക്ഷിണ ഗുജറാത്തിലും നടക്കുന്ന പൊതു യോഗത്തിന് പുറമെ, നാല് തെരഞ്ഞെടുപ്പ് റാലികളിലും മോദി പങ്കെടുക്കും. 

രാജ്യത്തെ വിറ്റ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന മോദിയുടെ വിമര്‍ശനത്തിന് ഗുജറാത്തിന്റെ മണ്ണില്‍ നിന്നും രാഹുല്‍ എന്ത് മറുപടിയാവും നല്‍കുക എന്നതാണ് ശ്രദ്ധേയം. ചായവിറ്റ തന്റെ ഭൂതകാലത്തെ അപമാനിക്കുന്നത് ഗുജറാത്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞായിരുന്നു മോദി കോണ്‍ഗ്രസിനെ നേരിട്ടത്. 

ജിഎസ്ടി, നോട്ട് നിരോധനം ഉള്‍പ്പെടെയുള്ളവ സൃഷ്ടിച്ച നെഗറ്റീവ് ഇമേജിനെ പ്രാദേശികവാദത്തിലൂടെ  മറികടക്കാനാണ് മോദിയുടെ പദ്ധതി. സോമ്‌നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരിക്കും രണ്ട് ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക. ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന രാഹുലിന്റെ രീതിയെ ബിജെപി പരിഹസിച്ചിരുന്നു. 

രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9 നും 14നുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com