നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയോട് ശിവസേന

ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല
നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയോട് ശിവസേന

മുംബൈ:  നിങ്ങള്‍ ഞങ്ങളെ ദേശസ്നേേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ബിജെപിയോട് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവന.

പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ. നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല, ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരു കാലത്താണ് ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. ഇനി ഞങ്ങളെക്കൊണ്ട് ഉപകാരമില്ലെന്ന് അവര്‍ ചിന്തിക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് കാണാം, താക്കറെ പറഞ്ഞു. 

ജമ്മുകശ്മീരില്‍ പിഡിപിയുമായി ബിജെപി എന്ത് സൈദ്ധാമന്തിക ബന്ധമാണ് സ്ഥാപിച്ചതെന്നും ജമ്മുവിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്‌നില്ലെന്നും അദ്ദേഹം ചോദിച്ചു.

നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തി ഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കണമെന്നും ഉദ്ധവ് താക്കറെ അണികളോട് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com