ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്റെ വെടിവയ്പ്പ്; ഒന്‍പതുവയസുകാരന്‍ കൊല്ലപ്പെട്ടു

വെടിവയ്പ്പിലും മോട്ടോര്‍ ഷെല്‍ ആക്രമണത്തിലും അഞ്ച് ഗ്രാമവാസികള്‍ക്കും പരിക്കേറ്റു
ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്റെ വെടിവയ്പ്പ്; ഒന്‍പതുവയസുകാരന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ പത്ത് വയസുകാരന്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിലും മോട്ടോര്‍ ഷെല്‍ ആക്രമണത്തിലും അഞ്ച് ഗ്രാമവാസികള്‍ക്കും പരിക്കേറ്റു. 

നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിലെ ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ 7.15ടെ ആരംഭിച്ച പാക്കിസ്ഥാന്റെ വെടിവയ്പ്പിന് ഇന്ത്യ ശക്തമായ മറുപടി നല്‍കിയതായി പ്രതിരോധ വക്താവ് വ്യക്തമാക്കി. 

ഈ വര്‍ഷം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വീടുകള്‍ വിട്ട് ക്യാമ്പുകളില്‍ തങ്ങേണ്ട അവസ്ഥയിലാണ് ഗ്രാമവാസികള്‍. ആഗസ്റ്റ് ഒന്നു മുതല്‍ 285 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 228 ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com