പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ ഞാനൊരു മണ്ടനല്ല: പ്രകാശ് രാജ്; മോദിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു

പ്രധാനമന്ത്രിയുടെ മൗനം അസ്വസ്ഥനാക്കുന്നുവെന്ന് എന്ന് പറയാനുള്ള എല്ലാ അവകാശങ്ങളും എനിക്കുണ്ട്
പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ ഞാനൊരു മണ്ടനല്ല: പ്രകാശ് രാജ്; മോദിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രകാശ് രാജ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പ്രകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി സ്വീകരിക്കുന്ന മൗനം തന്നെ ആശങ്കപ്പെടുത്തുന്നു എന്നാണ് പൊതു പരിപാടിയില്‍ പറഞ്ഞതെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് കിട്ടിയ നാഷ്ണല്‍ അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ ഒരു മണ്ടനല്ല ഞാന്‍.എന്റെ അധ്വാനത്തിന് ലഭിച്ച പുരസ്‌കാരങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. 

പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. കൊലപാതകങ്ങള്‍ നടക്കുമ്പോഴും അതില്‍ ഒരു വിഭാഗം സന്തോഷിക്കുമ്പോഴും പ്രധാമന്ത്രി തുടരുന്ന മൗനത്തില്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ അസ്വസ്ഥനാണ്‌, ഗൗരിയുടെ മരണം ആഘോഷിക്കുന്നവരില്‍ കൂടുതലും മോഡി പിന്തുടരുന്നവരും മോഡിയെ പിന്തുടരുന്നവരുമാണ്. 
ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും വക്താവായല്ല സംസാരിക്കുന്നത്. പ്രധാനമന്ത്രിയുടെ മൗനം അസ്വസ്ഥനാക്കുന്നുവെന്ന് എന്ന് പറയാനുള്ള എല്ലാ അവകാശങ്ങളും എനിക്കുണ്ട്.അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com