മോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; യശ്വന്ത് സിന്‍ഹ 

സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന്റെ മാത്രം ഫലം നോക്കിയല്ല താന്‍ വിമര്‍ശിച്ചത്
മോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; യശ്വന്ത് സിന്‍ഹ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലം അടുത്ത തെരഞ്ഞെടുപ്പ്  ഫലത്തെ ബാധിക്കുമെന്നാണ് മുന്‍ ധനമന്ത്രിയുടെ വിമര്‍ശനം. തന്നെ വിമര്‍ശിക്കുന്നവര്‍ ദോഷൈകദൃക്കുകളാണെന്നും ഇവര്‍ മാന്ദ്യം പെരുപ്പിച്ച കാണിക്കുകയാണെന്നുമുള്ള മോദിയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം 

 തങ്ങള്‍ ദോഷൈകദൃക്കുകളാണോ ശുഭാപ്തി വിശ്വാസികളാണോ എന്നത് പ്രധാനമല്ല. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നത്. അതിന് ഇത്തരത്തില്‍ വ്യക്തിപരമായല്ല മറുപടി പറയേണ്ടതെന്നും സിന്‍ഹ പറഞ്ഞു. 

സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന്റെ മാത്രം ഫലം നോക്കിയല്ല താന്‍ വിമര്‍ശിച്ചത്. അഞ്ചോ ആറോ പാദങ്ങളായി സാമ്പത്തിക രംഗത്ത് മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇത് 5.7 ആയിരുന്നുവെന്നും സിന്‍ഹ പറഞ്ഞു.

നോട്ട് നിരോധനം ലഘൂകരിക്കാനാകാത്ത സാമ്പത്തിക ദുരന്തമായിരുന്നുവെന്നും ജിഎസ്ടി വിഭാവനം ചെയ്തതിലും നടപ്പാക്കിയതിലും വലിയ വീഴ്ച പറ്റിയെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചതോടെയാണ് സര്‍ക്കാരും സിന്‍ഹയും തമ്മിലുള്ള വാക്‌പ്പോര് ആരംഭിച്ചത്. മറുപടിയുമായി രംഗത്തെത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും സിന്‍ഹ പരിഹസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com