ടൂറിസ്റ്റുകള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്ന് അമിതാഭ്കാന്ത്‌

വിനോദസഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ നമ്മുടെ നാടും അതിനനുസരിച്ച് പുരോഗമിക്കേണ്ടതുണ്ട്. നാട് മൊത്തത്തില്‍ മാലിന്യം വലിച്ചെറിഞ്ഞിട്ട് മഹത്തരമായ പൈതൃകത്തെ പറ്റി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല 
ടൂറിസ്റ്റുകള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്ന് അമിതാഭ്കാന്ത്‌

ന്യൂഡല്‍ഹി: ബീഫീനും മദ്യത്തിനും നിയന്ത്രണവും നിരോധനവും വരുന്നതിനെ വിമര്‍ശിച്ച് നീതി ആയോഗ് സിഇഒ അമിതാഭ്കാന്ത്. വിനോദസഞ്ചാരികള്‍ എന്ത് കഴിക്കണമെന്ന് എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്നും അത് കഴിക്കുന്നയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അമിതാഭ്കാന്ത് പറഞ്ഞു. ലോകസാമ്പത്തിക ഫോറം സംഘടിപ്പിച്ച ചടങ്ങിലാണ് അമിതാഭ്കാന്തിന്റെ പ്രതികരണം

വിനോദസഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ നമ്മുടെ നാടും അതിനനുസരിച്ച് പുരോഗമിക്കേണ്ടതുണ്ട്. നാട് മൊത്തത്തില്‍ മാലിന്യം വലിച്ചെറിഞ്ഞിട്ട് മഹത്തരമായ പൈതൃകത്തെ പറ്റി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളെ ആവശ്യമുളളവര്‍ അതിനനുസരിച്ച് അവര്‍ക്കാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇക്കാര്യത്തില്‍ ആദ്യപരിഗണന പരിസര ശുചീകരണത്തിനായിരിക്കണം. ഇന്ത്യക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തിലാണ്. ബീഫും മദ്യവും നിരോധിക്കുന്ന കാര്യത്തില്‍ ദുബായ് സ്വീകരിച്ച വിവേകപൂര്‍ണമായ നിലപാട് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു

സന്ദര്‍ശനത്തിനായി എത്തുന്ന വിദേശികള്‍ വൈകുന്നേരം ഒന്ന് റിലാക്‌സായി മദ്യം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നുകൊണ്ട് തന്നെ നമുക്ക് ഒരുക്കാന്‍ കഴിയണമെന്നും അമിതാഭ്കാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com