അമിത് ഷായുടെ മകന്റെ സ്വത്ത് വര്‍ധന; വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ 100 കോടിയുടെ മാനനഷ്ട കേസ്

അമിത് ഷായുടെ മകന്റെ സ്വത്ത് വര്‍ധന; വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ 100 കോടിയുടെ മാനനഷ്ട കേസ്

അമിത് ഷായുടെ മകന്റെ സ്വത്ത് 16000 ഇരട്ടിയായി വര്‍ധിച്ചുവെന്ന ആരോപണത്തിലാണ് വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ നടപടി വരുന്നത്

ന്യൂഡല്‍ഹി: സ്വത്ത് ഇരട്ടിയായി വര്‍ധിച്ചുവെന്ന വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ 100 കോടി രൂപ നഷ്പരിഹാരം ആവശ്യപ്പെട്ട്
അമിത് ഷായുടെ മകന്‍ ജയ് അമിത് ഷാ മാനനഷ്ടകേസ് നല്‍കി. എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും, അമിത് ഷാ ബിജെപി അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിന് ശേഷം അമിത് ഷായുടെ മകന്റെ സ്വത്ത് 16000 ഇരട്ടിയായി വര്‍ധിച്ചുവെന്ന ആരോപണത്തിലാണ് വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്‌

2014ല്‍ ബിജെപി അധികാരത്തില്‍ വരുന്നതിന് മുന്‍പ് നഷ്ടത്തിലായിരുന്നു ജയുടെ രണ്ട് കമ്പനികള്‍ക്ക് മോദി അധികാരത്തിലെത്തിയതിന് ശേഷം വലിയ വരുമാന വര്‍ധനവ് ഉണ്ടായെന്നും, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വലിയ തോതില്‍ വായ്പകള്‍ അനുവദിക്കപ്പെട്ടുമെന്നുമായിരുന്നു The Wire എന്ന വെബ്‌സൈറ്ര് വാര്‍ത്ത നല്‍കിയത്. 

എന്നാല്‍ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബിജെപി ദേശീയ നേതൃത്വം തള്ളി. അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുക മാത്രം ലക്ഷ്യംവെച്ചുള്ള ആരോപണങ്ങളാണ് ഇതെല്ലാമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

എന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ജയ്, അമിത്, അല്ലെങ്കില്‍ ഷാ എന്നീ പേരുകളുള്ളവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പരിഹാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com