ഗുജറാത്ത് തെരഞ്ഞെടുപ്പ്: തിയ്യതി പ്രഖ്യാപിക്കാതിരുന്നത് മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി

ഈ മാസം 16ന് പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം മുന്നില്‍ക്കണ്ടാണ് തിയ്യതി പ്രഖ്യാപിക്കാതിരുന്നത് - തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വാഗ്ദാനങ്ങള്‍ നല്‍കുന്നതിന്  മോദിക്കും വിലക്കാവും
ഗുജറാത്ത് തെരഞ്ഞെടുപ്പ്: തിയ്യതി പ്രഖ്യാപിക്കാതിരുന്നത് മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദര്‍ശനം മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപനത്തില്‍ നിന്നും പിന്‍മാറിയിതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരിയില്‍ ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും നിയമസഭാ കാലാവധി അവസാനിക്കിനിരിക്കെ ഹിമാചലിലെ തെരഞ്ഞടുപ്പ് മാത്രമാണ് ഇന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഗുജറാത്തില്‍ രണ്ടുഘട്ടമായി തെരഞ്ഞടുപ്പ് നടത്താനാണ് ഉദ്ദേശ്യമെന്നു പറഞ്ഞ കമ്മീഷന്‍ ഡിസംബര്‍ 18 ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതി പറഞ്ഞത്. 

ഈ മാസം 16ന് പ്രധാനമന്ത്രി മോദി ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഗുജറാത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് ബിജെപിക്കും മോദിക്കും വിലക്കാവും. ഇത് ഒഴിവാക്കാനാണ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതെ കമ്മീഷന്‍ല ഉരുണ്ടുകളിച്ചതോടെ കമ്മീഷന്റെ അഭിമാനം തകര്‍ന്നെന്ന് പേരുവെളിപ്പെടുത്താത്ത മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കുറ്റപ്പെടുത്തി. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com