ഗുജറാത്തില്‍ 12,500 കോടി രൂപയുടെ വികസന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ വിഭാനം ചെയ്തിരിക്കുന്നത് - ദരിദ്രജനവിഭാഗത്തിന്റെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്
ഗുജറാത്തില്‍ 12,500 കോടി രൂപയുടെ വികസന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 12,500 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ വിഭാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ ഗിമാചലിലെ തെരഞ്ഞെടുപ്പ് തിയ്യതി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്.ഗുജറാത്ത് നിയമസഭയുടെ കാലാവധി ജനുവരിയില്‍ അവസാനിക്കാനിരിക്കെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദേശീയ തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആറ് മാസത്തനിടെ കാലാവധി തീരുന്ന നിയമസഭകളുടെ തെരഞ്ഞെടുപ്പ് ഒന്നിച്ച് പ്രഖ്യാപിക്കുക എന്നതായിരുന്നു നിലവിലെ കീഴ് വഴക്കം. ഇതില്‍ നിന്ന് വ്യത്യസ്തമായി ഹിമാചല്‍ തെരഞ്ഞെടുപ്പ് തിയ്യതി മാത്രം പ്രഖ്യാപിച്ചതാണ് വിമര്‍ശനത്തിന് ഇടാക്കിയത്. അതിനിടെ മോദിയുടെ 16ാം തിയ്യതിലെ സന്ദര്‍ശനം മുന്നില്‍ കണ്ടാണ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കാതിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ദരിദ്രജനവിഭാഗത്തിന്റെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 550 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഫെറി സര്‍വീസിന്റെതുള്‍പ്പെടെ ജനകീയ പദ്ധതികള്‍ പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്കെതിരെ ഉയരുന്ന പ്രതഷേധങ്ങളെ പുതിയ വികസന പദ്ധതികള്‍ കൊണ്ട് മറികടക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.  കഴിഞ്ഞ നാലരവര്‍ഷത്ത വികസന നേട്ടത്തെക്കാള്‍ ആറുമാസം കൊണ്ട് സംസ്ഥാനത്ത് വികസനം സാധ്യമാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com