പെണ്‍വീട്ടുകാരുടെ സമ്മതമില്ലാതെ മകന്‍ വിവാഹം കഴിച്ചതിന് പിതാവിനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി 

Published: 16th October 2017 05:47 PM  |  

Last Updated: 16th October 2017 05:47 PM  |   A+A-   |  

Untitled-3gghjgjg

പൊലീസുകാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മുസാഫര്‍പൂര്‍: മുസാഫര്‍പൂറില്‍ അറുപതുവയസുകാരനെ പൊലീസ് തല്ലിക്കൊന്നു. കാന്ത് ലാല്‍ മഹ്‌ട്ടോ എന്നയാളാണ് പൊലീസ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മകനും മകന്റെ ഭാര്യയ്ക്കും പൊലീസ് ആക്രമത്തില്‍ പരുക്കേറ്റു. മഹ്‌ട്ടോയുടെ മകന്‍ അതേ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ അവളുടെ വീട്ടുകാരുടെ സമ്മതപ്രകാരമല്ലാതെ വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇത് അന്വേഷിക്കാന്‍ പൊലീസ് ഇവരുടെ ഗ്രാമത്തില്‍ എത്തുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു. മദ്യപിച്ചാണ് പൊലീസ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ പൊലീസുകാര്‍ മകനെയും മരു മകളെയും പുറത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് അത് തടഞ്ഞപ്പോള്‍ അദ്ദേഹത്തെ തല്ലി ചതയ്ക്കുകയായിരുന്നു. തലക്കു പരിക്കേറ്റ മഹ്‌ട്ടോ സംഭവ സ്ഥലത്തു തന്നെ മരിച്ചതായും ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

മഹ്‌ട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മഹ്‌ട്ടോയുടെ ഭാര്യ നല്‍കിയ പരാതി പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ നന്ത കുമാറിനും മറ്റു രണ്ടു പൊലീസുകാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സംഘത്തെ എസ്എസ്പി വിവേക് കുമാര്‍ നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം മഹ്‌ട്ടോ അടിയേറ്റു തന്നെയാണ് മരിച്ചതെന്നാണ് പറയുന്നത്. ഇയാളെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുമെന്ന് വിനോദ് കുമാര്‍ പറഞ്ഞു.