മോദിയെ വിമര്‍ശിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 18th October 2017 03:25 PM  |  

Last Updated: 18th October 2017 03:25 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേര്‍വഴിയ്ക്ക് നടക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉപദേശിക്കണം എന്ന് വിമര്‍ശനം ഉന്നയിച്ച സിആര്‍പിഎഫ് ജവാന്‍ പങ്കജ് മിശ്രയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ ഏപ്രിലില്‍ ബക്‌സറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 24 സൈനികര്‍ മരിച്ചതിന് പിന്നാലെയായിരുന്നു പങ്കജിന്റെ വിമര്‍ശനം വന്നത്. 

നരേന്ദ്ര മോദിയേയും രാജ്‌നാഥ് സിങിനേയും വിമര്‍ശിച്ചുകൊണ്ടുള്ള പങ്കജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചര്‍ച്ചയായതോടെ സിആര്‍പിഎഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മിശ്രക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്ത് അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുസ്ഥലത്ത് മോശമായി പെരുമാറുക, കുറ്റകരമായ ഭയപ്പെടുത്തല്‍ നടത്തുക തുടങ്ങിയ വകുപ്പുകളാണ് പങ്കജിനെതിരെ ചുമത്തിയത്.