രാഹുല്‍ ഗാന്ധിയുടെ ഗബ്ബര്‍ സിങ് പ്രയോഗത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി; വിമര്‍ശിക്കുന്നത് നിരവധി കുംഭകോണുകളില്‍ ഉള്‍പ്പെട്ടവര്‍ 

സ്‌പെക്ട്രം, കല്‍ക്കരി അടക്കമുളള വമ്പന്‍ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ടവരാണ് നിയമാനുസൃതമായ നികുതിസമ്പ്രദായത്തെ  എതിര്‍ക്കുന്നതെന്ന് ജെയ്റ്റ്‌ലി
രാഹുല്‍ ഗാന്ധിയുടെ ഗബ്ബര്‍ സിങ് പ്രയോഗത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി; വിമര്‍ശിക്കുന്നത് നിരവധി കുംഭകോണുകളില്‍ ഉള്‍പ്പെട്ടവര്‍ 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഗബ്ബര്‍ സിങ്  പ്രയോഗത്തിന് മറുപടിയുമായി കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്‌പെക്ട്രം, കല്‍ക്കരി അടക്കമുളള വമ്പന്‍ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ടവരാണ് നിയമാനുസൃതമായ നികുതിസമ്പ്രദായത്തെ  എതിര്‍ക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയെ ഗബ്ബര്‍ സിങ് നികുതിയോട് ഉപമിച്ചാണ് രാഹുല്‍ ഗാന്ധി ഇന്നലെ പരിഹസിച്ചത്. ഇതിന് പിന്നാലെയാണ് ചരക്കുസേവനനികുതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധിയെ ജെയ്റ്റലി വിമര്‍ശിച്ചത്. ചരക്കുസേവനനികുതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുറമേ നികുതി വെട്ടിപ്പ് തടയുന്നതിനും  ഫലപ്രദമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com