ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറന്റ്

2015ല്‍ പട്ട്യേധാര്‍ വിഭാഗത്തിന്റെ റാലിയോടനുബന്ധിച്ച് ബിജെപി എംഎല്‍എ റിഷികേശ് പട്ടേലിനെ ആക്രമിച്ചു എന്ന കേസിലാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്
ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറന്റ്

അഹമ്മദാബാദ്: പട്ടേല്‍ സമുദായ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ സംഭവത്തില്‍ ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറന്റ്. 2015ല്‍ പട്ട്യേധാര്‍ വിഭാഗത്തിന്റെ റാലിയോടനുബന്ധിച്ച് ബിജെപി എംഎല്‍എ റിഷികേശ് പട്ടേലിനെ ആക്രമിച്ചു എന്ന കേസിലാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിനിടെ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതാണ് കേസിന് കാരണമായത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറന്റ് വന്നതെന്നതും ശ്രദ്ധേയമാണ്. പട്ടേല്‍ സമുദായ നേതാവായ ഹാര്‍ദിക്ക് കോണ്‍ഗ്രസുമായി അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസമായി സഖ്യമാകാം എന്ന നിലപാടിലാണ് ഹാര്‍ദിക്ക് പട്ടേലിന്റെത്. അതേസമയം പഴയ കേസുകള്‍ കുത്തിപ്പൊക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു പട്ടേലിന്റെ പ്രതികരണം. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക്പട്ടേല്‍ പുറത്തുവരുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഹോട്ടലിലില്‍ രാഹുലെത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു എന്നത് വാസ്തവമാണെന്നും അദ്ദേഹവുമായി കൂടികാഴ്ച നടത്തിയിട്ടില്ലെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഏജന്റായാണ് ഹാര്‍ദിക് പ്രവര്‍ത്തിക്കുന്നതന്നായിരുന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേലിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com