സുനന്ദ പുഷ്‌കറിന്റെ മരണം; സ്വാമിയുടെ ഹര്‍ജി തള്ളി, രാഷ്ട്രീയപ്രേരിതമെന്ന് കോടതി

പൊതുതാല്‍പ്പര്യ ഹര്‍ജിയെന്ന പേരില്‍ രാഷ്ട്രീയ താല്‍പ്പര്യ ഹര്‍ജികള്‍ കൊണ്ടുവരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി
സുനന്ദ പുഷ്‌കറിന്റെ മരണം; സ്വാമിയുടെ ഹര്‍ജി തള്ളി, രാഷ്ട്രീയപ്രേരിതമെന്ന് കോടതി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം പ്രത്യക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പൊതുതാല്‍പ്പര്യ ഹര്‍ജിയെന്ന പേരില്‍ രാഷ്ട്രീയ താല്‍പ്പര്യ ഹര്‍ജികള്‍ കൊണ്ടുവരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

അന്വേഷണം ആവശ്യപ്പെടുന്ന സംഭവത്തിന്റെ അറയാവുന്ന വിവരങ്ങള്‍ തന്നെ മറച്ചുവച്ചുകൊണ്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണത്തെ ശശി തരൂര്‍ സ്വാധീനിച്ചിട്ടുണ്ടെന്ന സ്വാമിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും വാദങ്ങള്‍ അനുവദിച്ചുകൊണ്ടാണ് കോടതി നടപടി.

ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകുന്നതിലെ താമസം മൂലമാണ് കേസില്‍ അന്വേഷണം വൈകുന്നതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്ത ഹോട്ടല്‍ ലീലയിലെ 345 നമ്പര്‍ മുറി വീണ്ടും തുറന്നുപരിശോധിക്കാത്തതിന് അന്വേഷണ സംഘം കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ മാസം 16നാണ് പൊലീസ് ഹോട്ടല്‍ മുറി തുറന്നു പരിശോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com