മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ സുരക്ഷിതമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ സുരക്ഷിതമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശ ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെടുന്നത് ഇന്ത്യയില്‍ വളരെ കുറവാണെന്നും, ധാരാളം വെടിവയ്പുകള്‍ നടക്കാറുള്ള വിദേശരാജ്യങ്ങള്‍ എന്ത് സുരക്ഷയാണ് നല്‍കുന്നതെന്നും കണ്ണന്താനം ചോദിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ സ്വിസ് ദമ്പതികള്‍ക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ചയാണ് താജ്മഹലും ഫത്തേപൂര്‍ സിക്രിയും സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) സുഹൃത്തായ മാരി ഡ്രോക്‌സ്(24) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഇരുവരെയും ഒരുമണിക്കൂറുകളോളം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com