ഗുജറാത്തില്‍ ബിജെപി പ്രചാരണത്തിന് ഇറങ്ങണം; അമിതാഭ് ബച്ചനെ പരിഹസിച്ച് അമര്‍സിംഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2017 09:05 PM  |  

Last Updated: 28th October 2017 09:05 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിനിറങ്ങണമെന്ന് എംപി അമര്‍സിംഗ്. ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേട്ടമുണ്ടാക്കിയ ആളാണ് അമിതാഭ് ബച്ചന്‍. അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിനായി അമിതാഭ് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്ത് ഇന്ന് നരേന്ദ്രമേദിയല്ലാതെ മറ്റ് മുഖമില്ല. മറ്റൊരു നേതാവിനും അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്കും ജനപ്രീതിക്ക് മുന്നിലും പിടിച്ച് നില്‍ക്കാനാവില്ലെന്നും അമര്‍സിംഗ് പറഞ്ഞു. സമാജ് വാദ് പാര്‍ട്ടിയില്‍ മുലായത്തിന്റെ അടുപ്പക്കാരനാണ് അമര്‍സിംഗ്. സമാജ് വാദി പാര്‍ട്ടിയില്‍ മുലയാത്തിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ അഖിലേഷ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു