കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് പി.ചിദംബരം; വിമര്‍ശനവുമായി ബിജെപി; പാര്‍ട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ് 

ചിദംബരത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ്
കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് പി.ചിദംബരം; വിമര്‍ശനവുമായി ബിജെപി; പാര്‍ട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. രണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഉള്‍ക്കൊള്ളണമെന്നും ആ വാചകങ്ങളെ ബഹുമാനിക്കണമെന്നുമാണ്  കശ്മീരിന്റെ ആവശ്യം. അതായത്, അവര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്നാണ അത് അര്‍ഥമാക്കുന്നതെന്ന് ചിദംബരം പറഞ്ഞു.

താന്‍ കശ്മീരികളുമായി നടത്തിയ ചര്‍ച്ചയിലും അവര്‍ അവര്‍ സ്വയം ഭരണം ആഗ്രഹിക്കുന്നുവെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും ചിദംബരം പറഞ്ഞു. തീവ്രവാദ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കശ്മീരിന് സ്വയംഭരണം നല്‍കാമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.

എന്നാല്‍ ചിദംബരത്തിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരംവാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്ന് ബിജെപി വിമര്‍ശിച്ചു. ചിദംബരം വിഘടനവാദികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഞെട്ടലുളവാക്കുന്നതും അപമാനകരവുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 

അതേസമയം കശ്മീര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ നിലപാട് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. ചിദംബരത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് ചോദ്യം ചെയ്യപ്പെടാതെ അതുപോലെ തന്നെ തുടരുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com