നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് അറിയാത്ത തമിഴ്‌നാട് മന്ത്രി; പനീര്‍ശെല്‍വം പോയത് മന്‍മോഹന്‍ സിങ്ങിനെ കാണാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2017 12:13 PM  |  

Last Updated: 29th October 2017 12:13 PM  |   A+A-   |  

c-sreenivasan-story

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു.  മന്‍മോഹന്‍ സിങ് മാറി മോദി അധികാരത്തിലെത്തിയത് അറിയാത്ത ജനങ്ങള്‍ രാജ്യത്തുണ്ടായേക്കാം. പക്ഷേ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്ക് അക്കാര്യം അറിയില്ലേ? 

തമിഴ്‌നാട് വനം വകുപ്പ് മന്ത്രി ദിണ്ഡിഗുല്‍ ശ്രീനിവാസനാണ് അബദ്ധം പിണഞ്ഞത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ശ്രീനിവാസന്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്. 

ഒക്ടോബര്‍ 12ന് പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും, തമിഴ്‌നാട്ടില്‍ ഡങ്കിപ്പനി പടരുന്നത് പ്രതിരോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. എന്നാല്‍ വനം മന്ത്രി ശ്രീനിവാസന് മന്‍മോഹന്‍ സിങ്ങില്‍ നിന്നു വിട്ടു പോരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പരിഹാസമുയരുന്നത്.