ന്യൂഡല്‍ഹി: സബ്ഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുട്ടി. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന് ഏഴ് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.487.18 രൂപയാണ് എല്‍.പി.ജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില.
ഘട്ടഘട്ടമായി വില കൂട്ടി എല്‍പിജി സിലിണ്ടറുകളുടെ സബ്സിഡി എടുത്തുകളയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വില കൂട്ടിയിരിക്കുന്നത്. അടുത്ത മാര്‍ച്ചിന് മുമ്പ് സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കനാണ് കേന്ദ്രത്തിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ