സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മിക്കാന്‍ ലോക ബാങ്ക് പണം നല്‍കിയില്ല, ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ നല്‍കിയെന്ന് മോദി

ലോക ബാങ്ക് ധനസഹായം നല്‍കിയില്ലെങ്കിലും ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സഹായത്തിനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മിക്കാന്‍ ലോക ബാങ്ക് പണം നല്‍കിയില്ല, ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ നല്‍കിയെന്ന് മോദി

സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മാണത്തിന് ലോക ബാങ്ക് ധനസഹായം നല്‍കിയില്ലെങ്കിലും ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സഹായത്തിനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചവരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

നാല് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ജലവും, വൈദ്യുതിയും നല്‍കുന്ന സര്‍ദാര്‍ സരോവര്‍ പദ്ധതി രാജ്യത്തിന്റെ വലിയ പദ്ധതികളില്‍ ഒന്നാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ഡാമാണ് മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. 

1961ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍ ഈ പദ്ധതിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍. ഇതോടെ ആദ്യം ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞ ലോക ബാങ്ക് പിന്നീട്, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിലപാട് മാറ്റുകയായിരുന്നുവെന്നും പ്രദാനമന്ത്രി പറഞ്ഞു.

അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാം ബിജെപി ആയുധമാക്കും. ഗുജറാത്തിന്റെ ജീവനാഡിയാണ് സര്‍ദാര്‍ സരോവര്‍ ഡാമെന്ന് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com