റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ എല്ലാവരും തീവ്രവാദികളല്ലെന്ന് മമത ബാനര്‍ജി

അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്നവരെല്ലാം തീവ്രവാദികളല്ല. അവര്‍ക്കിടയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരുണ്ടാകാം. അവരെയാണ് തീവ്രവാദികളെന്ന് മുദ്രകുത്തി നാട് കടത്തേണ്ടതെന്നും മമത
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ എല്ലാവരും തീവ്രവാദികളല്ലെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിര്‍ത്തി കടന്ന് പശ്ചിമബംഗാളില്‍ എത്തിയിരിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തമെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചതിന് പിന്നാലെയാണ് മമത നിലപാടുമായി രംഗത്തെത്തിയത്. 

അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്നവരെല്ലാം തീവ്രവാദികളല്ല. അവര്‍ക്കിടയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരുണ്ടാകാം. അവരെയാണ് തീവ്രവാദികളെന്ന് മുദ്രകുത്തി നാട് കടത്തേണ്ടതെന്നും മമത പറഞ്ഞു. റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ നിന്നും തീവ്രവാദികളെ കണ്ടെത്തുകയെന്നത് പ്രയാസകരവും ആശങ്കയുണ്ടാക്കുന്നതാണെന്നും മമത പറഞ്ഞു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ നില്‍ക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും അവര്‍ ഇന്ത്യയില്‍ തുടരുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നുമായിരുന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് ദേശീയ സുരക്ഷ മാത്രമല്ല, നയതന്ത്ര പ്രശ്‌നം കൂടിയാണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com