ഗുജറാത്ത് കലാപത്തിലെ അര്‍ണാബ് ഗോസ്വാമിയുടെ 'കുമ്മനടി' ;കൂട്ട പൊങ്കാലയുമായി സോഷ്യല്‍ മീഡിയ  

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന അര്‍ണബ് മുതല്‍ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ പിറക്കുന്ന സമയത്തു പോലും അര്‍ണബ് അവിടെയുണ്ടായിരുന്നു
ഗുജറാത്ത് കലാപത്തിലെ അര്‍ണാബ് ഗോസ്വാമിയുടെ 'കുമ്മനടി' ;കൂട്ട പൊങ്കാലയുമായി സോഷ്യല്‍ മീഡിയ  

2002ലെ ഗുജറാത്ത് കലാപ സമയത്ത് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ തീവ്രഹിന്ദുത്വവാദികള്‍ ആക്രമിച്ചെന്ന അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദം രാജ്ദീപ് സര്‍ദേശായി പൊളിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അര്‍ണാബിനെതിരെ കൂട്ട പൊങ്കാല. 

 #arnabdidit എന്ന ഹാഷ്ടാഗിലാണ് ട്രോളുകളുടെ പെരുമഴ. അതിനിടെ, രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് പുറത്തു വന്നതിനു തൊട്ടു പിന്നാലെ അപ്രത്യക്ഷമായ അര്‍ണബ് പ്രസംഗിക്കുന്ന വീഡിയോ വീണ്ടും യൂട്യൂബില്‍ സ്ഥാനം പിടിച്ചു.ഗുജറാത്ത് കലാപത്തെക്കുറിച്ച് വൈകാരിമായി സംസാരിക്കുന്ന വീഡിയോ ആയിരുന്നു അത്. 

ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് താനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാര്‍ ത്രിശൂലവുമേന്തി വന്നവര്‍ തടഞ്ഞെന്നും പ്രസ് കാര്‍ഡ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു അര്‍ണബിന്റെ പ്രസംഗം. താന്‍ കാര്‍ഡ് കാണിക്കുകയും കാര്‍ഡ് കൈയിലില്ലാതിരുന്ന ഡ്രൈവര്‍ കൈയില്‍ പച്ച കുത്തിയിരുന്ന ഹേ റാം എന്നത് കാണിച്ച് രക്ഷപെടുകയായിരുന്നു എന്നുമായിരുന്നു അര്‍ണാബിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അര്‍ണബ് പറയുന്ന കാര്യം ശരിയല്ലെന്നും കാറിലുണ്ടായിരുന്നത് താനും ക്യാമറാമാനും ആയിരുന്നെന്നും പറഞ്ഞ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ്‌സര്‍ ദേശായി രംഗത്തെത്തി. അദ്ദേഹമാണ് ഈ പഴയ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഈ വീഡിയോ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അത് വീണ്ടും യൂട്യൂബില്‍ അപ്ലോഡ് ചെയ്തു.ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് അര്‍ണാബല്ല, മറിച്ച് സര്‍ദേശായിയും ക്യാമറമായിരുന്നു അവിടെ പോയതും അവരെയാണ് ഹിന്ദുത്വ തീവ്രവാദികള്‍ തടഞ്ഞതെന്നും മറ്റ് മാധ്യമ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തിയിരുന്നു. 

ഈ വീഡിയോയ്ക്ക് എതിരെയാണ് ഇപ്പോള്‍ ട്രോളുകള്‍ പ്രവഹിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന അര്‍ണബ് മുതല്‍ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ പിറക്കുന്ന സമയത്തു പോലും അര്‍ണബ് അവിടെയുണ്ടായിരുന്നു എന്നൊക്കെയാണ് ട്രോളുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com