തിരിച്ചടിയായത് നോട്ട് നിരോധനവും ജിഎസ്ടിയും; സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്രം

ജിഎസ്ടി ആദ്യപാദത്തിലുണ്ടായ ഇടിവ് മറികടക്കണം. സ്വകാര്യമേഖലയിലെ നിക്ഷേപവും കയറ്റുമതിയും വീണ്ടെടുക്കണം.
തിരിച്ചടിയായത് നോട്ട് നിരോധനവും ജിഎസ്ടിയും; സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട്‌നിരോധനവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചതായും സുബ്രഹ്മണ്യം പറഞ്ഞു. നയപരമായ മാറ്റങ്ങളാണ് സമ്പദ്‌വ്യവസ്ഥയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയാക്കിയത്.  ഇത് ആഭ്യന്തര ഉത്പാദനത്തിലും പ്രശ്‌നമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. 

 നോട്ട്മാറ്റവും, ചരക്ക് സേവനനികുതിയുമാണ് അരവിന്ദ് സുബ്രഹ്മണ്യം കാരണമായി ചൂണ്ടികാട്ടിയത്. ജിഎസ്ടി ആദ്യപാദത്തിലുണ്ടായ ഇടിവ് മറികടക്കണം. സ്വകാര്യമേഖലയിലെ നിക്ഷേപവും കയറ്റുമതിയും വീണ്ടെടുക്കണം.ഇതിനായി സാമ്പത്തിക പാക്കേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അരിവിന്ദ് പറഞ്ഞു. അമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുകയാണന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com