താന്‍ നല്‍കിയ ആശയങ്ങള്‍ രാജ്യം ഏറ്റെടുത്തു; രാജ്യത്തെ അറിയാനുളള യാത്രകള്‍ പതിവാക്കണമെന്ന് നരേന്ദ്രമോദി

തനിക്ക് നല്‍കിയ നിര്‍ദേശങ്ങളും താന്‍ നല്‍കിയ നിര്‍ദേശങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ 36ാംമത് മന്‍ കി ബാത്ത്. തന്റെ ആശയങ്ങള്‍ ഏറ്റെടുത്തതിന് നന്ദി 
താന്‍ നല്‍കിയ ആശയങ്ങള്‍ രാജ്യം ഏറ്റെടുത്തു; രാജ്യത്തെ അറിയാനുളള യാത്രകള്‍ പതിവാക്കണമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം പിന്നിട്ട പരിപാടിയിലൂടെ തനിക്ക് നല്‍കിയ നിര്‍ദേശങ്ങളും താന്‍ നല്‍കിയ നിര്‍ദേശങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ 36ാംമത് മന്‍ കി ബാത്ത് പ്രഭാഷണം ആരംഭിച്ചത്. താന്‍ നല്‍കിയ ആശയങ്ങള്‍ ഏറ്റെടുത്തതിന് പ്രധാനമന്ത്രി നന്ദിയും പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ  തനിക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്ന് രാജ്യം ആഗ്രഹിച്ചത് അറിയാനുമായെന്ന് പ്രധാനമന്ത്രി പറഞ്ഞു
 

ശുചിത്വം ജീവിത ശൈലിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സ്വച്ഛത മിഷന്‍ പരിപാടി ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെയേറം വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യ. നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്. രാജ്യത്തെ അറിയാന്‍ സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെ്ട്ടു. ഗാന്ധിജി മുതല്‍ കലാം വരെയുള്ള മഹാന്‍മാര്‍ ഇതു ചെയ്തു. രാജ്യത്തെ അഞ്ഞൂറിലധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഏവരും സഹായിക്കണം. യാത്ര പോയതിന്റെ ചിത്രങ്ങളും യാത്രാവേളയിലെ കുറിപ്പുകളും മോദി ആപ്പില്‍ പങ്കുവെക്കാനും പ്രധാനമന്ത്രി പറഞ്ഞു. 

ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി  കൈത്തറി മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് പ്രത്യേക സബ്‌സിഡി നല്‍കുമെന്നും പറഞ്ഞു. ഖാദി മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പാവങ്ങളെ സഹായിക്കുക എന്നതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യം.

ശ്രീനഗറില്‍ ഖാദി ഫാക്ടറി നിര്‍മ്മിക്കും. നൂതന സാങ്കേതിക മെഷിന്‍ ഉപയോഗിച്ച് ഖാദി മേഖലയെ മെച്ചപ്പെടുത്തും. ഗാന്ധി ജയന്തി മുതല്‍ ഖാദി ഉല്‍പന്നങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭര്‍ത്താക്കന്‍മാര്‍ വീരമൃത്യു വരിച്ച ശേഷം സൈന്യത്തില്‍ ചേര്‍ന്ന ലെഫ്റ്റന്റ് സ്വാതി മഹാദിക്കിനെയും നിധി ദൂബയെയും അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ രാജ്യത്തിന് പ്രചോദനാമാണെന്നും കശ്മീരിലെ പതിനെട്ടുകാരന്‍ നടത്തിയ ബിലാല്‍ ദാര്‍ ദാല്‍ തടാകത്തില്‍ നടത്തിയ ശുഛീകണപ്രവര്‍ത്തനങ്ങളെയും മോദി അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com