തീവ്ര വലതുപക്ഷത്തിനെതിരെ ഒന്നിച്ച് കെജരിവാളും യോഗേന്ദ്ര യാദവും; ഡല്‍ഹിയില്‍ സംയുക്ത റാലി നടത്തും

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ യോഗേന്ദ്ര യാദവും ഒന്നിക്കുന്നു
തീവ്ര വലതുപക്ഷത്തിനെതിരെ ഒന്നിച്ച് കെജരിവാളും യോഗേന്ദ്ര യാദവും; ഡല്‍ഹിയില്‍ സംയുക്ത റാലി നടത്തും

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ യോഗേന്ദ്ര യാദവും ഒന്നിക്കുന്നു. വലതുപക്ഷ ഫാസിസത്തിനെതിരെ ഐക്യപ്പെടുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന റാലിയിലാണ് കെജരിവാളും യോഗേന്ദ്ര യാദവും ഒന്നിച്ച് പങ്കെടുക്കുന്നത്. എഎപിയില്‍ നിന്ന് പുറത്തുപോയ യാദവ് സ്വരാജ് അഭിയാനെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 

എഎപിയ്ക്കും സ്വരാജ് അഭിയാനും പുറമേ വിവിധ മതേതര രാഷ്ട്രീയ പാര്‍ട്ടികളും ട്രൈയിഡ് യൂണിയനുകളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ജനാധിപത്യ സഖ്യം എന്നാണ് ഈ കൂട്ടായ്മയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് റാലി നടത്തുന്നത്. മന്ദി ഹൗസിനും ജന്തര്‍മന്തറിനുമിടയില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് റാലി നടക്കുക.

ഗൗരി ലങ്കേഷിന്റെ കൊലപാതകം, പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍,കര്‍ഷക ആത്മഹത്യകള്‍ ഇതെല്ലാം റാലിയുടെ പ്രചാരണ വിഷയങ്ങളാകും. 

'ഇതാണ് പ്രതികരിക്കേണ്ട സമയം. വലതുപക്ഷ ഫാസിസത്തില്‍ നിന്നും വിശാലമായ ജനാധിപത്യ സഖ്യത്തിലൂടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് ഞങ്ങള്‍ എല്ലാ പൗരന്മോടും ആവശ്യപ്പെടുന്നു.'സഖ്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com