തെലുങ്കാന  സ്പീക്കര്‍ക്ക് പരസ്യമായി പാലഭിഷേകം;ട്രോളുമായി സോഷ്യല്‍ മീഡിയ

തെലുങ്കാന  സ്പീക്കര്‍ക്ക് പരസ്യമായി പാലഭിഷേകം;ട്രോളുമായി സോഷ്യല്‍ മീഡിയ

തെലുങ്കാന നിയമസഭ സ്പീക്കര്‍ സിരികോണ്ട മധുസൂദന ചാരിയാണ് പാലഭിഷേകത്തിന് വിധേയനായത്.

ഹൈദരാബാദ്: സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താരങ്ങളുടെ പോസ്റ്ററിന് മുകളില്‍ ആരാധകര്‍ പാലഭിഷേകം നടത്തുന്നത് പതിവാണ്. എന്നാല്‍ ഒരു വ്യക്തിയെ പാലഭിഷേകം ചെയ്തതായി കേള്‍ക്കുന്നത് ചുരുക്കമായിരിക്കും. എന്നാല്‍ ഇതും സംഭവിച്ചു. തെലുങ്കാന നിയമസഭ സ്പീക്കറെയാണ് സന്തോഷസൂചകമായി അനുയായികള്‍ പാലഭിഷേകം ചെയ്തത്. അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്പീക്കറെയും അനുയായികളെയും ട്രോളി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

തെലുങ്കാന നിയമസഭ സ്പീക്കര്‍ സിരികോണ്ട മധുസൂദന ചാരിയാണ് പാലഭിഷേകത്തിന് വിധേയനായത്. ഭൂപല്‍പളി ജില്ലയില്‍ ചാറിയുടെ സ്വന്തം മണ്ഡലത്തിലാണ് അനുകൂലികള്‍ പാലഭിഷേകം സംഘടിപ്പിച്ചത്. കസേരയില്‍ ഇരിക്കുന്ന ചാരി ജനഹിതത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വില്ലേജ് കൗണ്‍സില്‍ പ്രഖ്യാപിച്ചതിലുളള ആഹ്ലാദ പ്രകടനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഈ പരിപാടിക്കെതിരെ നിരവധി വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു.അനാവശ്യമായി പണം ധൂര്‍ത്തടിക്കുന്നതിനെതിരെയും പാല്‍ വെറുതെ ഒഴുക്കി കളയുന്നതിന് എതിരെയുമാണ് വിമര്‍ശനം ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com