ഷിംലയെ ചെങ്കടലാക്കി കർഷകർ; വീഡിയോ

ഷിംലയെ ചെങ്കടലാക്കി കർഷകർ; വീഡിയോ

മുംബൈയിലെ ഐതിഹാസിക കർഷക സമരത്തിന് പിന്നാലെ ഹിമാചൽപ്രദേശിലും പുതുചരിത്രം രചിച്ച്  കർഷകരുടെ  പ്രക്ഷോഭം

ഷിംല: കിസാൻസഭയുടെ മുംബൈയിലെ ഐതിഹാസിക കർഷക സമരത്തിന് പിന്നാലെ ഹിമാചൽപ്രദേശിലും പുതുചരിത്രം രചിച്ച്  കർഷകരുടെ  പ്രക്ഷോഭം. വിവിധ ആവശ്യങ്ങളുന്നയിച്ചു അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച കർഷകരുടെ നിയമസഭാ വളയൽ സമരം ആരംഭിച്ചു.

എല്ലാ ചെറുകിട കർഷകർക്കും അഞ്ചേക്കർ വീതം കൃഷിഭൂമി അനുവദിക്കുക, വീടുകളിലേക്കുള്ള കുടിവെള്ളവൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുക, ആപ്പിൾ ഉൾപ്പെടയുള്ള ഫല വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക, കർഷകരുടെ വീടും കൃഷിസ്ഥലവും പിടിച്ചെടുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക,  വന്യ മൃഗങ്ങളിൽ നിന്ന് വിളവ് സംരക്ഷിക്കുക, നശിപ്പിക്കപ്പെടുന്ന വിളവുകൾക്ക് മതിയായ നഷ്ടപരിഹാരം  നൽകുക , തൊഴിലുറപ്പ് നിയമങ്ങൾ പാലിയ്ക്കുക, പാലിന് ലിറ്ററൊന്നിന് 30 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകസമരം.


നിലവിൽ ഉൽപ്പന്നങ്ങൾക്കു നാമമാത്രമായ കൂലി  കിട്ടുന്ന ഹിമാചലിലെ കർഷകർ നടത്തുന്നത് അതിജീവനത്തിന്റെ പോരാട്ടമാണ്. രാജ്യത്തെ പിടിച്ചുലച്ച മുംബൈ ലോങ്ങ് മാർച്ചിൽനിന്നും ആവേശമുൾക്കൊണ്ടാണ് കിസാൻ സഭ ഹിമാചൽ പ്രദേശിലും കർഷക പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com