സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ മോദി കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് ചീഫ് 

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാതലത്തിലാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയുടെ പ്രതികരണം
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ മോദി കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് ചീഫ് 

കത്വ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ എല്ലാ അധികാരികളും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ കാണിക്കണമെന്ന് ഐഎംഎഫ് ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ദെ.

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാതലത്തിലാണ് ക്രിസ്റ്റീന്‍ ലഗാര്‍ദെയുടെ പ്രതികരണം. 

'ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍ തീര്‍ത്തും അരോചകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഇന്ത്യയിലെ അധികാരികളെല്ലാവരും സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം അത് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യമാണ്', ലഗാര്‍ദെ പറഞ്ഞു. 

തന്റെ ഈ അഭിപ്രായപ്രകടനം ഐഎംഎഫ് ചീഫ് എന്ന തലത്തില്‍ നിന്നുകൊണ്ടുള്ളതല്ലെന്നും ഇത് തന്റെ വ്യക്തിപരമായ കാഴ്ചപാടാണെന്നും ലഗാര്‍ദെ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ നാലു മാസത്തിനിടെ രണ്ടാം തവണയാണു ലഗാര്‍ദെ പ്രധാനമന്ത്രി മോദിയോടു സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. അദ്ദേഹത്തിന് ഇതില്‍ക്കൂടുതല്‍ ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യയിലെ പെണ്‍കുട്ടികളെപ്പറ്റിയും സ്ത്രീകളെപ്പറ്റിയും മോദി കൂടുതല്‍ സംസാരിക്കണമെന്നുമായിരുന്നു ലഗാര്‍ദെയുടെ വാക്കുകള്‍.  സ്ത്രീകള്‍ മെച്ചപ്പെട്ടാല്‍ മാത്രമേ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും നന്നാകൂ, ലഗാര്‍ദെ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com