കുട്ടികള്‍ക്കെതിരായ പീഡന കേസുകളിൽ വധശിക്ഷയല്ല പ്രതിവിധി : തസ്‌ലിമ നസ്‌റിന്‍

ബ​ലാ​ത്സം​ഗം എ​ന്ന​ത്​ ലൈം​ഗി​ക​മാ​യ പ്ര​വൃ​ത്തി​യല്ല. വി​ഷ​ലി​പ്​​ത​മാ​യ ആ​ണ​ത്ത​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് ത​സ്​​ലീ​മ 
കുട്ടികള്‍ക്കെതിരായ പീഡന കേസുകളിൽ വധശിക്ഷയല്ല പ്രതിവിധി : തസ്‌ലിമ നസ്‌റിന്‍

കോ​ഴി​ക്കോ​ട്​: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകുന്നതിനോട് യോജിപ്പില്ലെന്ന് പ്രമുഖ എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍. ​പി​ഞ്ചു​കു​ട്ടി​ക​ളെ​യ​ട​ക്കം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​കു​ക​യ​ല്ല, സ്​​ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ വേണ്ടത്. ബ​ലാ​ത്സം​ഗം എ​ന്ന​ത്​ ലൈം​ഗി​ക​മാ​യ പ്ര​വൃ​ത്തി​യല്ല. വി​ഷ​ലി​പ്​​ത​മാ​യ ആ​ണ​ത്ത​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ത​സ്​​ലീ​മ പ​റ​ഞ്ഞു. 

സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ പീ​ഡ​നം ത​ട​യു​ന്ന ആ​യു​ധ​മ​ല്ല വ​ധ​ശി​ക്ഷ. എ​ല്ലാ​വ​ർ​ക്കും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്.  പീ​ഡ​ക​ർ​ക്ക്​ ന​ന്നാ​വാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണം. സ​മൂ​ഹ​മാ​ണ്​ പീ​ഡ​ക​വീ​ര​ന്മാ​രെ സൃ​ഷ്​​ടി​ക്കു​ന്ന​​ത്. മാ​ന​വി​ക​ത​യാ​ക​ണം എ​ല്ലാ​വ​രു​ടെ​യും മ​തം. മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്. 

പെ​ൻ​ഗ്വി​ൻ ബു​ക്​​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച, ത​സ്​​ലീ​മ​യു​ടെ മൂ​ന്നാ​മ​ത്തെ ആ​ത്​​മ​ക​ഥ​യു​ടെ ഇം​ഗ്ലീ​ഷ്​ പ​രി​ഭാ​ഷ​യാ​യ ‘സ്​​പ്ലി​റ്റ്​ എ ​ലൈ​ഫി’​ന്റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്​. മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്‌നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇന്ത്യയെ സ്‌നേഹിക്കുന്നതെന്നും തസ്‌ലിമ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com