ബഹുജന്‍ ആസാദ് പാര്‍ട്ടി; ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി ഐഐടിക്കാര്‍

ബഹുജന്‍ ആസാദ് പാര്‍ട്ടി എന്ന് പേരു നല്‍കിയിരിക്കുന്ന തങ്ങളുടെ പാര്‍ട്ടിക്ക് ഇലക്ഷണ്‍ കമ്മീഷന്റെ അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഇവര്‍ ഇപ്പോള്‍
ബഹുജന്‍ ആസാദ് പാര്‍ട്ടി; ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി ഐഐടിക്കാര്‍

ന്യുഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്ന 50പേര്‍ ജോലി ഉപേക്ഷിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ബഹുജന്‍ ആസാദ് പാര്‍ട്ടി എന്ന് പേരു നല്‍കിയിരിക്കുന്ന തങ്ങളുടെ പാര്‍ട്ടിക്ക് ഇലക്ഷണ്‍ കമ്മീഷന്റെ അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഇവര്‍ ഇപ്പോള്‍. 

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ 50പേരും ഐഐടിയില്‍ പഠനം പൂര്‍ത്തിയാക്കി വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായാണ് തങ്ങള്‍ ജോലി ഉപേക്ഷിച്ചതെന്നും സംഘത്തിന് നേതൃത്വം നല്‍കുന്ന ഐഐടി 2015ബാച്ചിലെ നവീന്‍ കുമാര്‍ പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ അനുമതി നല്‍കുന്നതുവരെ തങ്ങള്‍ പാര്‍ട്ടിയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുകയാണെന്നും നവീന്‍ പറഞ്ഞു. 

എടുത്തുചാടി 2019ലോക്‌സഭാ ഇലക്ഷന്‍ ലക്ഷമിടുന്നില്ല ഇവര്‍. മറിച്ച് തങ്ങള്‍ക്ക് വലിയ ലക്ഷ്യങ്ങളാണെന്നും എടുത്തുചാട്ടത്തിലൂടെ ഒന്നോ രണ്ടോ സീറ്റുകളില്‍ തളയ്ക്കപ്പെടുന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. 2020ലെ ബീഹാര്‍ അസംബ്ലി ഇലക്ഷനിലൂടെ മത്സരരംഗത്തേക്ക് എത്താനാണ് ഇവര്‍ ഉദ്ദേശിക്കന്നത്. 

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗക്കാരാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അംഗങ്ങളും. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ തൊഴില്‍ ലഭ്യതയോ ഇപ്പോഴും ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ച പാര്‍ട്ടിയുടെ പോസ്റ്ററുകളില്‍ ബിആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്ര ബോസ്, എപിജെ അബ്ദുള്‍ കലാം തുടങ്ങിയവരെയാണ് കാണാന്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com