ബലാത്സംഗക്കേസുകളുടെ  പേരില്‍ സര്‍ക്കാരിനെതിരെ കോലാഹലമുണ്ടാക്കേണ്ട: ബിജെപി മന്ത്രി

ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസകളുടെ പേരില്‍ കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി സന്തോഷ് ഗംഗവാര്‍
ബലാത്സംഗക്കേസുകളുടെ  പേരില്‍ സര്‍ക്കാരിനെതിരെ കോലാഹലമുണ്ടാക്കേണ്ട: ബിജെപി മന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസകളുടെ പേരില്‍ കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി സന്തോഷ് ഗംഗവാര്‍. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എപ്പോഴും അത് തടയാന്‍ പറ്റിയെന്ന് വരില്ല. ബലാത്സംഗക്കേസുകളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പക്ഷേ ഒന്നോ രണ്ടോ കേസുകള്‍ ഉണ്ടായാല്‍ അതിന് അമിതപ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലന്നും ആവശ്യമായ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷനല്‍കാന്‍  വ്യവസ്ഥ ചെയ്യാന്‍ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് സംഭവങ്ങളെ നിസാരവത്കരിക്കുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സന്തോഷ് ഗംഗവാര്‍ ബറേലിയില്‍ നിന്നുള്ള ബിജെപി എംപി ആണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com