നല്ല ദിവസം വരാനിരിക്കുന്നു; ജയിലില്‍ നിന്നുള്ള ആസാറാം ബാപ്പുവിന്റെ ഓഡിയോ വൈറല്‍

സത്യം ഒരുനാള്‍ പുറത്തുവരും.നുണകള്‍ക്ക് ആല്‍പ്പായുസ്സ് മാത്രമെയുള്ളു.വരാനിരിക്കുന്നത് നല്ലദിവസങ്ങളാണെന്നും ആസാറാം - മേല്‍ക്കോടതിയില്‍ നിന്നും നീതി കിട്ടുമെന്നും സ്വയം പ്രഖ്യാപിത ആള്‍ദൈവം 
നല്ല ദിവസം വരാനിരിക്കുന്നു; ജയിലില്‍ നിന്നുള്ള ആസാറാം ബാപ്പുവിന്റെ ഓഡിയോ വൈറല്‍

 ജോധ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ജയിലില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പ് വൈറല്‍. സത്യം മറച്ചുവെക്കാനാവില്ല. നുണകളുടെത് അല്‍പ്പായുസ്സാണ്. നല്ലദിവസം വരാനിരിക്കുകയാണെന്നായിരുന്നു ആസാറാമിന്റെ പുറത്തായ ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്.

ആസാറാം ബാപ്പുവിന്റെ ജയിലില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പ് ജയില്‍ അധികൃതരില്‍ നിന്നാണ് പുറത്തായത്. പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഓഡിയോ ക്ലിപ്പ് വൈറലായത്. പതിനഞ്ചുമിനിറ്റ് നിളുന്നതാണ് ഓഡിയോ ക്ലിപ്പ്.  സബര്‍മതി ആശ്രമത്തിലുള്ള അനുയായിയോടായിരുന്നു ആസാറാം സംസാരിച്ചത്. ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് മാസത്തില്‍ രണ്ട് പേരോട്  80 മിനിറ്റ് സംസാരിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവരുടെ ഫോണ്‍വിളികള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.

കോടതി വിധിക്ക് പിന്നാലെ നമ്മുടെ ആശ്രമത്തിലെ ആളുകള്‍ സംയമനം പാലിക്കണമെന്നും ഫോണ്‍ സംഭാഷണത്തിനിടയില്‍ ആസാറാം പറയുന്നു. നിങ്ങള്‍ എല്ലാവരും നിയമസംവിധാനത്തെ ബഹുമാനിക്കുന്നതുപോലെ താനും ബഹുമാനിക്കുന്നു. ആശ്രമത്തെ കരിവാരിതേക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് അനുയായികള്‍ സ്വയം നിയന്ത്രിക്കണം. കീഴ്‌ക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മേല്‍കോടതിയില്‍ അപ്പീല്‍ പോകാം. കീഴ്‌ക്കോടിയുടെ തെറ്റായ വിധികള്‍ മേല്‍കോടതികള്‍ തിരുത്തിയുണ്ടന്നും ഫോണ്‍ സംഭാഷണത്തിനിടെ ആസാറാം പറഞ്ഞു. സത്യം ഒരുനാള്‍ പുറത്തുവരും.നുണകള്‍ക്ക് ആല്‍പ്പായുസ്സ് മാത്രമെയുള്ളു.വരാനിരിക്കുന്നത് നല്ലദിവസങ്ങളാണെന്നും ആസാറാം പറഞ്ഞു

കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജോധ്പൂര്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇയാളടക്കം മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റു രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവിനും ശിക്ഷിച്ചു. വിധിപ്രസ്താവം കേട്ട് കോടതിയില്‍ ആസാറാം കുഴഞ്ഞു വീണു. 
2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com